പത്മശീ ചെറുവയൽ രാമനെ ആദരിച്ചു
1265574
Monday, February 6, 2023 11:58 PM IST
മാനന്തവാടി: പത്മശ്രീ ചെറുവയൽ രാമനേയും കേരള സർക്കാരിന്റെ മികച്ച കർഷകനുള്ള ജൈവവൈവിധ്യ അവാർഡ് നേടിയ എ. ബാലകൃഷ്ണനെയും കമ്മന വള്ളിയൂർക്കാവ് ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ആദരിച്ചു.
എക്സിക്യുട്ടീവ് ഓഫീസർ സദാനന്ദൻ, ക്ഷേത്രം ട്രറ്റിമാരായ വാസുദേവൻ, വിജയൻ, സിനോഷ്, വിനേഷ് കമ്മന, ക്ഷേത്രവികസനസമിതി സെക്രട്ടറി, സതീശൻ, രഞ്ജിത്ത് കമ്മന, മേൽശാന്തി നാരായണൻ എംബ്രാതിരി, മാതൃസമിതി അംഗങ്ങായ ഭാരതി ജയരാജൻ, സിന്ധു എന്നിവർ പ്രസംഗിച്ചു.