ബജറ്റ്: കോണ്ഗ്രസ് പ്രകടനവും യോഗവും നടത്തി
1265283
Sunday, February 5, 2023 11:56 PM IST
കൽപ്പറ്റ: സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നിർദേശങ്ങളിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
കെപിസിസി അംഗം പി.പി. ആലി അധ്യക്ഷത വഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എൻ.എം. വിജയൻ, കെ.വി. പോക്കർഹാജി, വി. എ. മജീദ്, മോയിൻ കടവൻ, നജീബ് കരണി, ഉമ്മർ കുണ്ടാട്ടിൽ, ഹർഷൽ കോന്നാടൻ, ആർ. രാജൻ, ഇ.വി. ഏബ്രഹാം, മുബാരിഷ് അയ്യാർ, മുഹമ്മദ് ഷെബിൻ, അർജുൻ മണിയങ്കോട്, എം.പി. ഷനൂപ് എന്നിവർ പ്രസംഗിച്ചു.