കുട്ടിക്കടുവ കഴുത്തിൽ കുരുക്കു മുറുകി ചത്ത നിലയിൽ
1264061
Wednesday, February 1, 2023 11:36 PM IST
കൽപ്പറ്റ: കുട്ടിക്കടുവയെ കഴുത്തിൽ കുരുക്കു മുറുകി ചത്തനിലയിൽ കണ്ടെത്തി. നെൻമേനി പാടിപ്പറന്പിൽ സ്വകാര്യത്തോട്ടത്തിലാണ് ഇന്നലെ വൈകുന്നേരം കടുവയുടെ ജഡം കണ്ടെത്തിയത്. ഒന്നര വയസ് മതിക്കുന്ന ആണ് കടുവയാണ് ചത്തത്.
ജഡത്തിനു ഒരു ദിവസത്തെ പഴക്കം മതിക്കും. സ്ഥലത്തെത്തിയ വനസേനാംഗങ്ങൾ ജഡം പോസ്റ്റുമോർട്ടത്തിന് സുൽത്താൻബത്തേരി ഫോറസ്റ്റ് ലാബിലേക്ക് നീക്കി. നെൻമേനി പഞ്ചായത്തിലെ പൊൻമുടിക്കോട്ടയിൽ നവംബറിൽ കുടുവച്ച് പിടിച്ച പെണ്‍കടുവയുടെ രണ്ട് കുട്ടികളിൽ ഒന്നാണ് ചത്തതെന്നു സംശയമുണ്ട്. പന്നിക്കുടുക്കിലാണ് കുട്ടിക്കടുവ കുടുങ്ങിയത്.