കൽപ്പറ്റയിൽ പ്രവാസി ലോണ്‍മേള ഇന്ന്
1263142
Sunday, January 29, 2023 11:22 PM IST
കൽപ്പറ്റ: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍മേള ഇന്ന് കൽപ്പറ്റയിൽ കേരള ബാങ്ക് കോണ്‍ഫറൻസ് ഹാളിൽ നടക്കും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതി പ്രകാരമാണ് മേള. www.norkaroots വഴി രജിസ്റ്റർ ചെയ്ത പ്രവാസി സംരംഭകർക്ക് പങ്കെടുക്കാം. സംരംഭകർ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി, പാസ്പോർട്ട് സൈസ് ഫോട്ടോ, സംരംഭം തുടങ്ങുന്ന കെട്ടിടം-കട വാടക- പാട്ടകരാർ കോപ്പി, തദ്ദേശഭരണ സ്ഥാപനത്തിന്റെ ലൈസൻസ്, സംരംഭത്തിനായി ഉപകരണങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടുണ്ടെങ്കിൽ അവയുടെ നികുതി രശീത്-ക്വട്ടേഷൻ, പദ്ധതിരൂപരേഖ എന്നിവ കരുതണം.