യുവതി കെട്ടിടത്തിൽനിന്നു വീണ് മരിച്ച നിലയിൽ
1263090
Sunday, January 29, 2023 10:37 PM IST
സുൽത്താൻബത്തേരി: യുവതിയെ കെട്ടിടത്തിൽനിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷരയാണ്(19)മരിച്ചത്. താലൂക്ക് ആശുപത്രിക്കായി നിർമിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അക്ഷരയെ വീണ നിലയിൽ തൊഴിലാളികൾ കണ്ടത്. ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. അക്ഷരയെ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ജീവിത നൈരാശ്യത്തെക്കുറിച്ച് അക്ഷര രാവിലെ ഒന്പതോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു.