വൈഎംസിഎ ജില്ലാ നഴ്സറി കലോത്സവം
1261272
Monday, January 23, 2023 12:43 AM IST
സുൽത്താൻ ബത്തേരി: ഫാ.മത്തായി നൂറനാൽ ട്രോഫിക്കായുള്ള പതിനെട്ടാമത് ജില്ലാ നഴ്സറി കലോത്സവം വൈഎംസിഎയുടെ നേതൃത്വത്തിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മുൻ കലാപ്രതിഭ എസ്. ധ്രുവൻ, മുൻ കലാതിലകം കെ.എസ്. ഋതുവർണ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് സി.ഇ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് കോളജ് റസിഡന്റ് മാനേജർ പ്രഫ.ജോണ്‍ മത്തായി നൂറനാൽ, വൈഎംസിഎ സബ് റീജിയൻ മുൻ ചെയർമാൻ പ്രഫ.എ.വി. തരിയത്, ട്രഷറർ കെ.പി. എൽദോസ് എന്നിവർ പ്രസംഗിച്ചു.
കലോത്സവം കണ്‍വീനർ രാജൻ തോമസ് സ്വാഗതവും വൈഎംസിഎ യൂണിറ്റ് സെക്രട്ടറി റോയ് വർഗീസ് നന്ദിയും പറഞ്ഞു. ജില്ലയിലെ 35 വിദ്യാലയങ്ങളിൽനിന്നായി 1200 ഓളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.