കണ്ണൂർ സ്വദേശി മഞ്ചേരിയിൽ മുങ്ങി മരിച്ചു
1244539
Wednesday, November 30, 2022 10:16 PM IST
മഞ്ചേരി: കണ്ണൂർ സ്വദേശിയായ തൊഴിലാളി മഞ്ചേരി പുൽപ്പറ്റയിലെ കുളത്തിൽ മുങ്ങി മരിച്ചു. കൊട്ടിയൂർ പന്നിയാമല പുതുപ്പറന്പിൽ വീട്ടിൽ സജി ദേവസ്യയാണ്(35) മരിച്ചത്. രണ്ടുവർഷത്തോളമായി പുൽപ്പറ്റയിലെ സ്വകാര്യ തുന്നൽ കന്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പ്രഭാതസവാരിക്കുശേഷം തൃപ്പനച്ചി പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ നീന്തലിനിടെ മുങ്ങിപ്പോവുകയായിരുന്നു.
മഞ്ചേരിയിൽ നിന്നു അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: അഞ്ജു. മക്കൾ: അഡോണ്‍, ആൻമരിയ. സഹോദരങ്ങൾ: സന്തോഷ്, ടിന്റു.പിതാവ്: പരേതനായ ദേവസ്യ. മാതാവ്: ലീലാമ്മ.