ലിംഗ സമത്വ ബോധവത്കരണ സെമിനാർ നടത്തി
1244142
Tuesday, November 29, 2022 12:11 AM IST
സുൽത്താൻ ബത്തേരി: അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളജിന്റെ ആഭിമുഖ്യത്തിൽ ലിംഗ സമത്വ വാരാചരണത്തോടനുബന്ധിച്ച് സെമിനാർ നടത്തി. ലിംഗ സമത്വ അവബോധം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ ആക്ടിവിസ്റ്റ് ട്രാൻസ് വുമണ്‍ ശീതൽ ശ്യാം വിഷയം അവതരിപ്പിച്ച് ക്ലാസെടുത്തു.
എല്ലാ ലിംഗക്കാർക്കും അവരുടേതായ ഇടം ആവശ്യമാണെന്ന് അവർ പറഞ്ഞു. ഭിന്ന ലിംഗക്കാർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചും അവർ അഭിമുഖീകരിക്കുന്ന ജീവിതാനുഭവങ്ങളും പങ്കുവച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്പിളി സുധി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.കെ. അഞ്ജലി, ഡോ.പി.എ. മത്തായി, പിആർഒ റോയി വർഗീസ്, സിമി മോൾ ഐപ്പ്, അഭിനന്ദ് എന്നിവർ പ്രസംഗിച്ചു.