പോഷകാഹാര പ്രദർശനവും മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ച ു
1226090
Thursday, September 29, 2022 11:53 PM IST
കൽപ്പറ്റ: വനിത ശിശു വികസന വകുപ്പ് മാനന്തവാടി ബ്ലോക്ക് ഐസിഡിഎസ് പ്രോജക്ടിലെ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായുളള ’പോഷണ്‍ മാ’ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളിൽ നടന്ന പരിപാടിയിൽ പൊതുജനങ്ങളിൽ ഗുണമേൻമയുള്ള പോഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ന്യൂട്രീഷൻ എക് സിബിഷനും ആരോഗ്യവകുപ്പുമായി സഹകരിച്ച് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പരിശോധന ക്യാന്പും സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അമീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.എം. വിമല, സൽമ മോയിൻ, വി. ബാലൻ, സിഡിപിഒ സി. ബീന, അങ്കണവാടി വർക്കർ പി.എസ്. രമാദേവി, കെ.പി. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.