അനർഹരിൽ നിന്നും തുക ഈടാക്കി
1226089
Thursday, September 29, 2022 11:53 PM IST
കൽപ്പറ്റ: പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷൻ യെല്ലോ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തി. 395 റേഷൻ കാർഡുകൾ പരിശോധിച്ചതിൽ 64 മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വെച്ചതായി കണ്ടെത്തി. ഇവയെല്ലാം പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിലയായി 58,593 രൂപയും ഈടാക്കി.
12 കാർഡുടമകൾക്ക് അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വില അടയ്ക്കുവാൻ നോട്ടീസ് നൽകി. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് 04936 202273 നന്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
അറിയിക്കുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു.