ഇന്റർ കോളജിയറ്റ് ഫെസ്റ്റ് : ലോഗോ പ്രകാശനം ചെയ്തു
1223697
Thursday, September 22, 2022 11:06 PM IST
സുൽത്താൻ ബത്തേരി: ഡോണ്‍ബോസ്കോ കോളജ് ഒക്്ടോബർ 13, 14, 15 തീയതികളിൽ നടത്തുന്ന സൊഡാഷി നാഷണൽ ഇന്റർ കോളജിയേറ്റ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. വയനാട് റീജണൽ ട്രാൻസ്പോർട് ഓഫീസർ അനൂപ് വർക്കി പ്രകാശന കർമം നിർവഹിച്ചു. പ്രിൻസിപ്പൽ റവ.ഡോ. ജോണ്സണ് പൊന്തേന്പിള്ളിയുടെ നേതൃത്വത്തിൽ ലോഗോ ഏറ്റുവാങ്ങി.
തുടർന്ന് ടൗണിലെ ഗാന്ധി സ്ക്വയറിൽ ഫ്ളാഷ് മോബ് നടന്നു. കോളജ് റെക്ടർ ഫാ.ആന്റണി തെക്കേടത്ത്, ഫാ.ജെൻസണ് വാര്യത്ത്, ഫാ.ലിജോ കളന്പാടൻ, വൈസ് പ്രിൻസിപ്പൽ പി.പി. ആന്റണി, പ്രോഗ്രാം കോ-ഓഡിനേറ്റർ മാത്യു വർഗീസ്, സനിത, പിആർഒ ബിജു തോമസ് എന്നിവർ പങ്കെടുത്തു.