ഭണ്ഡാര മോഷണം: പ്രതി പിടിയില്‍
1600136
Thursday, October 16, 2025 4:59 AM IST
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. മണിക്കുറുകള്‍ക്കകം പ്രതി പിടിയിലായി. നമ്പ്രത്തുകര വലിയെടുത്ത് മീത്തല്‍ അനീഷ് (42) ആണ് പിടിയിലായത്.
നമ്പ്രത്ത്കര വെളിയണ്ണൂര്‍ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്. നവരാത്രികാലം മുതലുള്ള പണം ഭണ്ഡാരത്തില് ഉണ്ടായിരുന്നു.
ഒരു ഭണ്ഡാരം കുത്തിത്തുറന്നശേഷം സമീപത്തെ പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. രണ്ടെണ്ണം തകര്‍ത്തനിലയിലാണ്. പ്രതിയുടെ പേരില്‍ സമാനമായ കേസുള്ളതായി കൊയിലാണ്ടി പോലീസ് പറഞ്ഞു.