കൗതുകമായി ഇരട്ട കുട്ടികളുടെ വിജയം
1600131
Thursday, October 16, 2025 4:59 AM IST
കോഴിക്കോട്:കായികമേളയിലെ കൗതുക കാഴ്ചയായി ഡോണ, ഡെൽന എന്നീ ഇരട്ട സഹേദരികൾ. കാണാനുള്ള കൗതുകം മാത്രമല്ല, ട്രാക്കിലും മികച്ച പ്രകടമാണ് ഇരുവരും കാഴ്ച വച്ചത്. ആദ്യദിനം തന്നെ രണ്ടു പേരും മെഡൽ സ്വന്തമാക്കി.
ഡോണ 3000 മീറ്റർ ജൂണിയർ ഓട്ടത്തിലും ഡെൽന 3000 മീറ്റർ സീനിയർ ഓട്ടത്തിലുമാണ് മത്സരിച്ചത്. ഇരുവരും രണ്ടാം സ്ഥാനം സ്വന്തമാക്കി വെള്ളി മെഡലുമായാണ് മടങ്ങിയത്. ജനനത്തിലുള്ള ഒത്തൊരുമ മെഡൽ നേട്ടത്തിലും ഇരുവരും കാണിച്ചു. പരസ്പരമുള്ള പിന്തുണയാണ് വിജയത്തിന് പിന്നിലെന്നും കോച്ചുമാരും ഒരുപാട് സഹായിച്ചുവെന്നും ഇരുവരും പറഞ്ഞു.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഇരുവരും. നെല്ലിപൊയിൽ കൂരോട്ടുപാറ സ്വദേശികളായ ബൈജു- റെജി ദന്പതികളുടെ മക്കളാണ്.