സൈബര്‍ ആക്രമണം: പോലീസുകാരന്റെ പരാതിയില്‍ കേസെടുത്തു
1600135
Thursday, October 16, 2025 4:59 AM IST
കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷത്തിനു പിന്നാലെ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പോലിസുകാരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി ഡിഎച്ച്ക്യുവിലെ പോലിസുകാരനായ പയ്യോളി സ്വദേശിയായ എം. വിഷ്ണു വല്‍സനാണ് ചേവായൂര്‍ പോലിസില്‍ പരാതി നല്‍കിയത്.
സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിമിനല്‍ എന്ന മുദ്രകുത്തി ഫോട്ടോ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനും സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കണമെന്ന ഉദേശത്തോടു കൂടി സമൂഹമാധ്യമത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനുമാണ് കേസ്.
പേരാമ്പ്രയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനാണെന്ന് തെറ്റിദ്ധരിച്ചാണ് പരാതിക്കാരനെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. സംഭവത്തില്‍ ചേവായൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചു.