പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്തു
1565285
Friday, June 6, 2025 5:33 AM IST
താമരശേരി: പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സംഘടിപ്പിച്ച ഓമശേരി ഫെസ്റ്റിൽ മിച്ചം വന്ന തുക ഉപയോഗിച്ച് ഓമശേരി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗത്തിന് ഉപകരണങ്ങൾ കൈമാറി.
ഒന്നര ലക്ഷം രൂപയോളം വില വരുന്ന സാധന സാമഗ്രികളാണ് ഭരണസമിതിയുടെയും ഫെസ്റ്റ് സംഘാടക സമിതിയുടെയും നേതൃത്വത്തിൽ എഫ്എച്ച്സിക്ക് നൽകിയത്. കട്ടിലുകൾ, എയർ ബെഡുകൾ, വീൽ ചെയർ, വാക്കർ, മെബുലൈസർ എന്നിവയും ഫാമിലി ഹെൽത്ത് സെന്ററിൽ രജിസ്റ്റർ ചെയ്ത ഡയാലിസിസ് ചെയ്യുന്ന മുഴുവൻ രോഗികൾക്കുമുള്ള ഡയലൈസറും ബ്ലഡ് ടൂബിംഗ് സെറ്റും വിതരണം ചെയ്തവയിൽ പെടും.
ഓമശേരി എഫ്എച്ച്സി അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. കരുണാകരൻ മെഡിക്കൽ ഓഫീസർ ഡോ. പി. രമ്യക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ പി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.