റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മദ്യം പിടികൂടി
1536657
Wednesday, March 26, 2025 6:16 AM IST
വടകര: വടകര റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് 45 കുപ്പി മാഹി മദ്യം പിടികൂടി.
പ്ലാറ്റ്ഫോമിന്റെ തെക്കേയറ്റത്തുള്ള സൈന്‍ബോര്‍ഡിന് സമീപത്തു നിന്നാണ് വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കലും സംഘവും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ സബ് ഇന്‍സ്പെക്ടര്‍ ധന്യയും സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ മദ്യം പിടികൂടിയത്.
ഉടമസ്ഥനില്ലാത്ത നിലയിലുണ്ടായിരുന്ന കാര്‍ബോര്‍ഡ് പെട്ടിയിലാണ് വിദേശമദ്യം ഉണ്ടായിരുന്നത്.