വ​ട​ക​ര: മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളെ ബോ​ണ​റ്റി​ലും കാ​രി​യ​റി​ലും മ​റ്റും ക​യ​റ്റി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ലോ​റി ഓ​ടി​ച്ച് അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ കെ​എ​ല്‍ 10 സെ​ഡ് 7677 ന​മ്പ​ര്‍ ലോ​റി ഉ​ട​മ​ക്കെ​തി​രെ ചോ​മ്പാ​ല പോ​ലീ​സ് കേ​സെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ല്‍ കോ​ള​ജ് പ​രി​സ​ര​ത്തെ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള വാ​ഹ​ന​യോ​ട്ടം. സ്ഥ​ല​ത്തെ​ത്തി​യ ചോ​മ്പാ​ല എ​സ്ഐ പി.​വി​കാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വാ​ഹ​നം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ പെ​ര്‍​മി​റ്റ് റ​ദ്ദ് ചെ​യ്യാ​നും ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍റ് ചെ​യ്യാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും. വാ​ഹ​ന​ത്തി​ല്‍ ക​യ​റി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ക്കു​ന്ന​തി​ന് പ്രി​ന്‍​സി​പ്പ​ലി​ന് രേ​ഖാ​മൂ​ലം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.