യുവാവിന്റെ മരണം കൊലപാതകമാണെന്ന് മാതാവ്
1536614
Wednesday, March 26, 2025 5:37 AM IST
മുക്കം: മുക്കം നഗരസഭയിലെ അഗസ്ത്യന്മുഴിയില് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി മാതാവ്. അഗസ്ത്യന്മുഴി മുള്ളമ്പലത്ത്കണ്ടി സതിയാണ് പരാതിക്കാരി.
ഇക്കഴിഞ്ഞ മാര്‍ച്ച് 15നാണ് സതിയുടെ ഇളയ മകന് അനന്തു (30)വിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. മയക്കു മരുന്നിന് അടിമയായ തന്റെ ബന്ധുക്കളും ചില കുടുംബാംഗങ്ങളുമാണ് മരണത്തിന് പിന്നിലെന്ന് സതി ആരോപിച്ചു.
തന്റെ പേരിലുള്ള വീടും സ്ഥലവും ഇളയ മകന്റെ കൈവശമുള്ള പണവുമുള്‍പ്പെടെ കൈവശപ്പെടുത്താനാണ് കൃത്യം നടത്തിയതെന്നും സതി പറഞ്ഞു. 2021ല്‍ മക്കളുടെ ശല്യം മൂലം താന്‍ വീട് വിട്ടിറങ്ങിയതാണ്.
തനിക്ക് വീട്ടിലേക്ക് ചെല്ലാന്‍ പറ്റാത്ത അവസ്ഥയാണന്നും വീടും സ്ഥലവും തനിക്ക് അനുവദിച്ച് കോടതി ഉത്തരവുണ്ടായിട്ടും മുക്കം പോലീസ് വിധി നടപ്പാക്കാന്‍ സഹായിക്കുന്നില്ലെന്നും സതി പറഞ്ഞു.