റോഡ് നവീകരണത്തിന് 5 കോടിയുടെ അനുമതി
1535634
Sunday, March 23, 2025 5:23 AM IST
കുന്നമംഗലം: നിയോജക മണ്ഡലത്തിലെ ആർഇസി മുത്തേരി റോഡ് നവീകരണത്തിന് 5 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതിയായതായി പി.ടി.എ. റഹീം എംഎൽഎ അറിയിച്ചു.
എൻഐടി പരിസരത്തുനിന്ന് ആരംഭിക്കുന്ന ഈ റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് തുക അനുവദിച്ചിട്ടുള്ളത്.
കുന്നമംഗലം നിയോജക മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ വിവിധ റോഡുകൾക്കായി 17.65 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭ്യമാക്കിയതായും എംഎൽഎ പറഞ്ഞു.