വിദ്യാർഥിക്ക് മർദനം ; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
1535404
Saturday, March 22, 2025 5:57 AM IST
നാദാപുരം: സ്കൂളിൽ പരീക്ഷ എഴുതാൻ പോയ പ്ലസ് വൺ വിദ്യാർഥിയെ ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ച് സീനിയർ വിദ്യാർഥികൾ മർദിച്ച സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
നാദാപുരം എസ്ഐ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പേരോട് എംഐഎം ഹയർ സെക്കൻഡിയിറിലെത്തി സിസിടിവി പരിശോധിച്ചു. അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
കഴിഞ്ഞ ദിവസമാണ് തൂണേരി സ്വദേശി മുഹമ്മദ് റിഷാന്റെ പരാതിയിൽ നാല് സീനിയർ വിദ്യാർഥികൾക്കെതിരേ നാദാപുരം പോലീസ് കേസെടുത്തത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഷർട്ടിന്റെ ബട്ടൻ ഇട്ടില്ലെന്നും താടി വടിച്ചില്ലെന്നും പറഞ്ഞ് തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു.