ഭിന്നശേഷി സഹായ ഉപകരണങ്ങൾ നൽകി
1515040
Monday, February 17, 2025 5:00 AM IST
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു വിതരണം. നേരത്തെ പഞ്ചായത്ത് സംഘടിപ്പിച്ച ക്യാമ്പിൽ കേൾവി പരിമിതിയുള്ള 11 പേരെ കണ്ടെത്തിയിരുന്നു. ഇവർക്കാണ് സഹായ ഉപകരണങ്ങൾ നൽകിയത്. ബാക്കിയുള്ളവർക്കായി അടുത്ത വർഷത്തെ പദ്ധതിയിൽ മൂന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, മറിയം കുട്ടി ഹസൻ, ആയിഷ ചേലപ്പുറത്ത്, ഐസിഡിഎസ് സൂപ്പർവൈസർ പി.കെ. ലിസ തുടങ്ങിയവർ പ്രസംഗിച്ചു.