കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപിച്ചു
1515032
Monday, February 17, 2025 4:55 AM IST
താമരശേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ പി.എം. ജോസ്, വി.എ. സെലിൻ എന്നിവരുടെ യാത്രയയപ്പ് സമ്മേളനവും നടത്തി.
താമരശേരി രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അധ്യക്ഷത വഹിച്ച യോഗം എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ ജൂബിലി സന്ദേശവും നൽകി. പ്രശസ്ത ചലച്ചിത്ര താരം ജോയ് മാത്യു സ്മരണിക പ്രകാശനം ചെയ്തു.
തുടർന്ന് ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ജൂബിലി കമ്മിറ്റി ട്രഷറർ രാജു സ്കറിയ വരിക്കമാക്കൽ നടത്തി. ജൂബിലി ഗാനം രചിച്ച യൂസഫ് സെയ്ദിനെയും ഗാനം ചിട്ടപ്പെടുത്തിയ സി.കെ അശോകനെയും ആദരിച്ചു.
അലക്സ് തോമസ് ചെമ്പകശേരി, ഷില്ലി മാത്യു, സ്മിത്ത് ആന്റണി, ബാബു ചേണാൽ, ഫെർണാണ്ടസ് ജോർജ്, രാജേഷ് ജോസ്, ദേവസ്യ ചൊള്ളാമഠം, വി.എ. സെലിൻ, പി.എ. ജോസ് എന്നിവർ പ്രസംഗിച്ചു.