ഇടത് സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ല: എൻ. സുബ്രഹ്മണ്യൻ
1511965
Friday, February 7, 2025 4:59 AM IST
താമരശേരി: ജനങ്ങൾ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോൾ പൊതുവിതരണ സംവിധാനം തകർത്ത ഇടത് സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ പറഞ്ഞു. താമരശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റേഷൻ കടകളിൽ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുക, റേഷൻ വ്യാപാരികളുടെ കുടിശിക നൽകുക, ഇ- ഫോസ് മെഷിൻ പരിഷ്ക്കരിക്കുക എന്നീ വിഷയങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി. പി.പി. കുഞ്ഞായൻ, സി.ടി. ഭരതൻ, എം.സി നിസാമുദ്ദീൻ, ഒ.എം ശ്രീനിവാസൻ, നവാസ് ഈർപ്പോണ, അഹമ്മദ് കുട്ടി കൂടത്തായി, കെ. സരസ്വതി എന്നിവർ പ്രസംഗിച്ചു.