വന്യജീവി ആക്രമണം; പന്തം കൊളുത്തി പ്രകടനം നടത്തി
1511628
Thursday, February 6, 2025 4:47 AM IST
കോടഞ്ചേരി: വന്യജീവി ആക്രമണത്തിൽ വനം വകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെ സംഘടിപ്പിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി. കത്തോലിക്കാ കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം ചെയ്തു.
താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകൻമാക്കിൽ, ജസ്റ്റിൻ തറപ്പേൽ എന്നിവർ പ്രസംഗിച്ചു.
ബിബിൻ തോമസ്, ജോജോ പള്ളിക്കാമടത്തിൽ, ജെയിംസ് വെട്ടുകല്ലും പുറത്ത്, തങ്കച്ചൻ ആയത്തുപാടത്ത്, ജോസ് മലേക്കുന്നെൽ, ഷിജി അവനൂർ എന്നിവർ നേതൃത്വം നൽകി.