ഫറോക്ക് ഐഒസിഎല്‍ ഓഫ്സെറ്റ് മോക്ക്ഡ്രില്‍ നടത്തി
1508288
Saturday, January 25, 2025 4:56 AM IST
കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡിന്റെ (ഐഒസിഎല്‍) ഫറോക്ക് ഡിപ്പോയില്‍ ഓഫ്സെറ്റ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. ജില്ലാ ദുരന്ത അഥോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മോക്ക്ഡ്രില്ലില്‍ രാസാപകടം, ഇന്ധന ചോര്‍ച്ച എന്നിവ കാരണമുണ്ടാവുന്ന ദുരന്തസാഹചര്യത്തെ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ പരീക്ഷിച്ചു.
ഐഒസിഎല്‍ പ്ലാന്റിനുള്ളില്‍ ഏഴാം നമ്പര്‍ ടാങ്കില്‍ ചോര്‍ച്ചയും തീപ്പിടുത്തവും ഉണ്ടാവുന്ന രംഗം സൃഷ്ടിച്ചാണ് മോക്ക്ഡ്രില്‍ നടത്തിയത്. മീഞ്ചന്ത ഫയര്‍ യൂണിറ്റ്, ഫറോക്ക് പോലീസ്, ഫറോക്ക് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് എലത്തൂര്‍, സ്നേഹ പെട്രോളിയം അടിവാരം,
ഐഒസിഎല്‍ ചേളാരി ബോട്ടിലിംഗ് പ്ലാന്റ് എന്നിവര്‍ പങ്കാളികളായി. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ അവലോകന യോഗവും നടത്തി.