കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ തിരുനാളിന് കൊടിയേറി
1508283
Saturday, January 25, 2025 4:52 AM IST
കോടഞ്ചേരി: കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കോടഞ്ചേരി മരിയൻ തീർഥാടനകേന്ദ്രം റെക്ടർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവഹിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിജോ മേലാട്ട്, ഫാ. സന്തോഷ് ചുവപ്പുങ്കൽ, ഫാ. ഫിലിപ്പ് കൊല്ലിത്താനത്ത്, ഫാ. ജെസ്റ്റിൻ ചെറുപറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന താമരശേരി അൽഫോൻസ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിൽസ് തയ്യിൽ. 6.30ന് ലദീഞ്ഞ്, പ്രദക്ഷിണം. തുടർന്ന് വാദ്യമേളങ്ങൾ ആകാശ വിസ്മയം.
26ന് രാവിലെ പത്തിന് തിരുനാൾ കുർബാന പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ചർച്ച് വികാരി ഫാ. ജോൺസ് പുൽപറമ്പിൽ, വൈകുന്നേരം 6.45 ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ നാടകം തച്ചൻ. 27 ന് രാവിലെ 6:30ന് വിശുദ്ധ കുർബാന താമരശേരി രൂപത നവവൈദീകൻ ഫാ. ഇമ്മാനുവേൽ കുറൂർ. തുടർന്ന് സെമിത്തേരി സന്ദർശനം.
നരിനട പള്ളിയിൽ തിരുനാൾ കൊടിയേറി
കൂരാച്ചുണ്ട്: നരിനട സെന്റ് അൽഫോൻസാ പള്ളിയിലെ ഇടവക തിരുനാളിന് വികാരി ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കൊടിയേറ്റി. ഫാ. സോജി ഇടമണ്ണേൽ, ഫാ. അജിത് വെളിയത്ത് എന്നിവർ സഹകാർമികരായി. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, സെമിത്തേരിയിൽ പരേതർക്ക് വേണ്ടി പ്രാർത്ഥന, തിരുനാൾ കുർബാന, വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു. തിരുനാൾ 26ന് സമാപിക്കും.
ചേവായൂർ നിത്യസഹായ മാതാ പള്ളിയിൽ തിരുനാളിന് കൊടിയേറി
ചേവായൂർ: ചേവായൂർ നിത്യസഹായ മാതാ പള്ളിയിൽ ഇടവക തിരുനാളും സിൽവർ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ച് വികാരി ഫാ. ടോമി കളത്തൂർ കൊടിയുയർത്തി.
ഇന്ന് രാവിലെ പത്തിന് കുട്ടികളുടെ ആദ്യകുർബാന സ്വീകരണം. വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന പാറോപ്പടി ഫെറോന വികാരി ഫാ. സൈമൺ കിഴക്കേകുന്നിലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ശേഷം ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ കലാസന്ധ്യ ഉണ്ടായിരിക്കും.
നാളെ വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ കാർമികത്വത്തിൽ നടക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, വാദ്യമേളങ്ങൾ എന്നിവ ഉണ്ടായിരിക്കും.