ഹയർ സെക്കന്‍ഡറി സ്കൂളിൽ ഇൻസിനേറ്ററും ബയോ ബിന്നുകളും സമർപ്പിച്ചു
1507975
Friday, January 24, 2025 5:03 AM IST
കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്ന സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി കൊച്ചി സെൻട്രൽ ജിഎസ്ടി ഓഡിറ്റ് കമ്മീഷണറേറ്റും കോഴിക്കോട് ഓഡിറ്റ് സർക്കിൾ ഓഫീസും സംയുക്തമായി പുതിയാപ്പ ഗവ. ഫിഷറീസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ വേസ്റ്റ് നിർമാർജനത്തിന് ഇൻസിനേറ്ററും ഭക്ഷണാവശിഷ്ടങ്ങൾ വളമാക്കി മാറ്റുവാനായി രണ്ടു ബയോ ബിന്നുകളും നല്കി.
കോഴിക്കോട് കേന്ദ്ര ജിഎസ്ടി വിഭാഗം അസി. കമ്മീഷണർ സത്യമുരളി, സ്കൂൾ ഹെഡ് മിസ്ട്രസ് സ്മിത ശ്രീധരന് സാമഗ്രികൾ കൈമാറി. ഇതിനോടൊപ്പം സ്കൂളിൽ ഉച്ചഭക്ഷണം കഴിഞ്ഞ് കൈ കഴുകുവാനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും കൂടുതൽ ടാപ്പുകൾ സ്ഥാപിച്ച് ടൈൽ ചെയ്യുകയും മേൽക്കൂര ഒരുക്കുകയും ചെയ്തിട്ടുണ്ട്.