എല്‍ഐസി ജീവനക്കാര്‍ സമരം നടത്തി
1507708
Thursday, January 23, 2025 5:16 AM IST
കോഴിക്കോട്: എൽഐസിയിൽ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് 3, 4 വിഭാഗം തസ്തികകളിൽ ഉടൻ നിയമനം നടത്തുക, 85 ശതമാനത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന് നിയമപരമായി അംഗീകാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽഐസി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിലെ ഓഫീസുകൾക്കുമുന്നിൽ ജീവനക്കാർ പ്രകടനവും യോഗവും നടത്തി.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കുന്ന പണിമുടക്കിന് മുന്നോടിയായാണ് പ്രതിഷേധ പരിപാടികൾ നടത്തിയത്.കോഴിക്കോട് മാനാഞ്ചിറ എൽഐസി ഡിവിഷണൽ ഓഫീസ് പരിസരത്ത് നടന്ന യോഗം എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ ജനറൽ സെക്രട്ടറി എം.ജെ.ശ്രീരാം ഉദ്ഘാടനം ചെയ്തു.