കൊലവിളി മുദ്രാവാക്യം അപലപനീയം: ചെന്നിത്തല
1460912
Monday, October 14, 2024 4:39 AM IST
കോഴിക്കോട്: കാലിക്കട്ട് യൂണിവേഴ്സിറ്റി കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മുചുകുന്ന് കോളേജിലെ കെഎസ്യു, എംഎസ്എഫ് വിദ്യാർഥികൾക്കു നേരെ ഡിവൈഎഫ്ഐ നടത്തിയ അക്രമവും കൊലവിളിയും അപലപനീയമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അഗം രമേശ് ചെന്നിത്തല.
പരാജയമുണ്ടായാൽ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്നും ഇതൊന്നും കൊണ്ട് കെഎസ്യുവിനെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.