നിർത്തിയിട്ട ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
1459579
Monday, October 7, 2024 10:46 PM IST
മുക്കം: എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ നിർത്തിയിട്ടിയിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരണമടഞ്ഞു.
കൂടെയുണ്ടായിരുന്ന ആൾക്ക് പരിക്കേറ്റു. മുക്കത്തിനടുത്ത് വലിയപറന്പിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയുണ്ടായ അപകടത്തിൽ പന്നിക്കോട് പാറമ്മൽ അശ്വിൻ (23)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ ഉണ്ണി എന്ന അഖിലിന് പരിക്കേറ്റു.
മുക്കം ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. വലിയപറന്പിൽ വർക്ക്ഷോപ്പിന് മുന്നിൽ റോഡിൽ നിർത്തിയിട്ട ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു.
ഉടനെ രണ്ടുയുവാക്കളെയും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അശ്വിന്റെ ജീവൻ രക്ഷിക്കാനായില്ല. പാറമ്മൽ സുരേന്ദ്രൻ -ദിവ്യ ദന്പതികളുടെ മകനാണ് അശ്വിൻ.