ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ബെനഡിക്ട് ജോഷിയെ ആദരിച്ചു
1458131
Tuesday, October 1, 2024 8:20 AM IST
കോടഞ്ചേരി: എ കോക്കനട്ട് ട്രീ എന്ന ആനിമേഷൻ ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ബെനഡിക്ട് ജോഷിയെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളില്‍ വച്ച് ആദരിച്ചു. സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ പൊന്നാടയണിയിച്ചു മൊമന്റോ നല്കി.
ചടങ്ങിൽ പ്രിൻസിപ്പൽ വിജോയ് തോമസ്, ഹെഡ്മാസ്റ്റർ ബിനു ജോസ്, പിടിഎ പ്രസിഡന്റ് പി .വി റോക്കച്ചൻ, സജി കരോട്ട്, ജീന തോമസ്, ജിയോ ജയിംസ് കുര്യൻ എന്നിവർ പ്രസംഗിച്ചു. ഈ മാസം ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.