ആനക്കല്ലുംപാറ വളവിൽ സ്കൂട്ടർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
1457781
Monday, September 30, 2024 5:12 AM IST
കൂടരഞ്ഞി: കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിലുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്കു വന്ന സ്കൂട്ടർ കുഴിയിലേക്ക് മറിയുകയായിരുന്നു.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിലെ വിദ്യാർഥികളായ പുതുപ്പാടി പാണക്കൽ അതിഥിൻ (19), കണ്ണൂർ കിഴക്കം വളുവെട്ടിക്കൽ ജോയൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെയാണ് അപകടം നടന്നത്.