പുതുപ്പാടിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങി
1457778
Monday, September 30, 2024 5:12 AM IST
താമരശേരി: പുതുപ്പാടി പഞ്ചായത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യോഗം ചേർന്നു. യോഗത്തിന്റെ ഉദ്ഘാടനം താമരശേരി ഡിവൈഎസ്പി പി. പ്രമോദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നജുമുനീസ ഷെരീഫ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷിജു ഐസക്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ മോളി ആന്റോ, ഷംസു കുനിയിൽ, റംല അസീസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിഷകുട്ടി സുൽത്താൻ, അംഗങ്ങളായ ബിജു തോമസ്, ആയിഷ ബീവി, ഡെന്നി വർഗീസ്, പി.കെ. മജീദ്, മൊയ്തു മുട്ടായി എന്നിവർ പങ്കെടുത്തു.
കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രദേശത്തെ ലഹരി മാഫിയയുടെ വിളയാട്ടം കുറയ്ക്കാമെന്ന് യോഗം വിലയിരുത്തി.