ലോഗോ പ്രകാശനം ചെയ്തു
1454339
Thursday, September 19, 2024 4:31 AM IST
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം രൂപീകരിച്ചു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയ്സൺ കിളിവള്ളിക്കൽ അധ്യക്ഷനായി.
ചടങ്ങിൽ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി.എ. ജോസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്,
വാർഡ് അംഗങ്ങളായ ഷിൻജോ തൈക്കൽ, റീന സാബു, പുതുപ്പാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗിരീഷ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.