കൂത്താളിയിൽ ഹസ്തയുടെ രണ്ടാം സ്നേഹ വീടിന് തറക്കല്ലിട്ടു
1454056
Wednesday, September 18, 2024 4:24 AM IST
പേരാമ്പ്ര: പേരാമ്പ്രയിലെ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകുന്ന സ്നേഹ വീടിന്റെ തറക്കല്ലിടൽ കർമ്മം മുൻ എംപി കെ. മുരളീധരൻ നിർവഹിച്ചു. ഹസ്ത പ്രതിവർഷം 20 വീടുകൾ നിർമ്മിച്ചു നൽകുന്നതിൽ രണ്ടാമത്തെ വീടിന്റെ തറക്കല്ലിടലാണ് നടത്തിയത്.
കൂത്താളി പഞ്ചായത്തിലെ ആറാം വാർഡിലെ പേരാമ്പ്ര കുന്നുമ്മൽ ബിന്ദുവിനും കുടുംബത്തിനുമാണ് വീട് നിർമിക്കുന്നത്.
ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. ഹസ്ത സെക്രട്ടറി ഒ.എം. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. മലബാർ ഗോൾഡ് ഡയറക്ടർ കെ. ഇമ്പിച്ച്യാലി മുഖ്യാതിഥിയായിരുന്നു. സത്യൻ കടിയങ്ങാട്, കെ. മധുകൃഷ്ണൻ, കെ. ഗോകുൽദാസ്, ജിതേഷ് മുതുകാട്, ബി.എം. അശ്വനി, എൻ.കെ. കുഞ്ഞബ്ദുള്ള, മോഹൻദാസ് ഓണിയിൽ, ടി.പി. പ്രഭാകരൻ, മല്ലിക രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.