പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
1453243
Saturday, September 14, 2024 4:43 AM IST
പേരാമ്പ്ര: കഴിഞ്ഞ 40 വർഷത്തോളമായി എടവരാട് ചേനായി അങ്ങാടിക്കടുത്ത് ജസ്റ്റീസ് ചേറ്റൂർ ശങ്കരൻ നായർ സൗജന്യമായി നൽകിയ സ്ഥലത്ത് പ്രവർത്തിച്ച് വരുന്ന ഹെൽത്ത് സബ്സെന്റർ എരവട്ടൂരിലേക്ക് മാറ്റാനുള്ള പേരാമ്പ്ര പഞ്ചായത്ത് അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവരാട് നിവാസികൾ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ ടി.കെ. കുഞ്ഞമ്മത് ഫൈസി, കെ.സി. ജയകൃഷ്ണൻ, കെ. ജലീൽ സഖാഫി, ഇ.പി. സുരേഷ്, പി. സൂപ്പി മൗലവി, കെ.വി. കുഞ്ഞബ്ദുല്ല ഹാജി, ചാലക്കോത്ത് ഉഷ, കെ.പി. ജമീല, ടി.കെ. ബാലക്കുറുപ്പ്, പി.പി. അബ്ദു റഹ്മാൻ എന്നിവർ പ്രസംഗിച്ചു.