യൂത്ത് കോൺഗ്രസ് ന്യൂസ് പേപ്പർ ചലഞ്ച് ആരംഭിച്ചു
1444250
Monday, August 12, 2024 5:02 AM IST
താമരശേരി: വയനാട് ദുരിത ബാധിതർക്കായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ച് നൽകുന്ന വീടുകളുടെ ധനസമാഹരണത്തിനായി പുതുപ്പാടി മണ്ഡലത്തിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ന്യൂസ് പേപ്പർ ചലഞ്ച് ആരംഭിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടുകൾ കയറി ന്യൂസ് പേപ്പറുകൾ സമാഹരിക്കും.
ചലഞ്ചിന്റെ ഉദ്ഘാടനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് ജോസ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കമറുദീൻ കാക്കവയൽ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് രതീഷ് പ്ലാപ്പറ്റ, മുൻ സെക്രട്ടറി എൻ.ജി. ബാബു, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ റോയ് വെള്ളിലാംതടം, സജീവ് പൂവണ്ണിയിൽ, വിജീഷ് കക്കാട്, എൻ.ആർ. ഷാജി, കാക്കവയൽ വാർഡ് കോൺഗ്രസ് പ്രസിഡന്റ് ജോയി വൈലോപ്പിള്ളി എന്നിവർ പ്രസംഗിച്ചു.