ആളില്ലാത്ത വീട്ടിൽ മോഷണം; നാല് പവൻ സ്വർണവും 25000 രൂപയും നഷ്ടമായി
1442170
Monday, August 5, 2024 4:39 AM IST
കോഴിക്കോട്: പന്തീരാങ്കാവ് വള്ളിക്കുന്നിൽ ആളില്ലാത്ത വീട്ടിൽ മോഷണം. അഞ്ചുമാവ് നോർത്തിൽ അധ്യാപകനായ ഷബീറിന്റെ വീട്ടിലാണ് മോഷണം. നാല് പവൻ സ്വർണവും 25000 രൂപയും നഷ്ടമായി.
ശനിയാഴ്ച ഫറോക്കിലെ ഭാര്യവീട്ടിൽ പോയി തിരിച്ചുവന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. പന്തീരാങ്കാവ് പോലീസ് കേസ് എടുത്തു. ഡോഗ് സ്ക്വാഡും വിരടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.