ബലിതർപ്പണ ചടങ്ങുകൾ നടത്തി
1441859
Sunday, August 4, 2024 5:24 AM IST
മുക്കം: മലയോരത്ത് പിതൃസ്മരണയിൽ വിവിധ ക്ഷേത്രങ്ങളും തീർഥ ഘട്ടങ്ങളും കേന്ദ്രീകരിച്ച് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കുള്ള ബലിതർപ്പണ ചടങ്ങുകൾ നടത്തി. മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഇരുവഴിഞ്ഞി പുഴയോരത്ത് നടന്ന കർക്കടകവാവു ബലിതർപ്പണത്തിൽ അനേകമാളുകൾ പങ്കെടുത്തു. ശാന്തി മനോജ് പള്ളിത്താഴത്ത് കാർമികത്വം വഹിച്ചു.
പൂജാദികർമങ്ങൾക്ക് തന്ത്രി കിഴക്കുംപാട്ട് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്ര സ്ഥിതി പ്രസിഡന്റ് വെള്ളാരം കുന്നത്ത് രാജേശൻ, സെക്രട്ടറി കെ.കെ. ചന്ദ്രൻ, ഖജാൻജി പ്രകാശൻ തറോംകണ്ടി, പാട്ടശേരി ഗോവിന്ദൻ, യു.കെ. ശശിധരൻ, ഷിജി പ്രേംനാഥ്, ലിൻഷ അജയ് ഘോഷ് എന്നിവർ നേതൃത്യം നൽകി.
മുക്കം കല്ലൂർ ശിവക്ഷേത്രത്തിൽ ബലിതർപ്പണവും തില ഹോമവും നടത്തി. നിരവധിയാളുകൾ പങ്കെടുത്തു. മേൽശാന്തി കൃഷ്ണപ്രസാദ് കാർമികത്വം വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് രവീന്ദ്രൻ പാമ്പനാൽ, സെക്രട്ടറി വിനോദ് കുമാർ കല്ലൂർ, ശശി മാകുന്നുമ്മൽ, സജീവ് പുതിയേടത്ത്, ഭരതൻ കിഴക്കേ തൊടികയിൽ, രജിത കിഴക്കെ തൊടികയിൽ,
സുമിത്ര ഓടമണ്ണിൽ, സനു ഭായ് എന്നിവർ നേതൃത്വം നൽകി. കുമാരനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന വാവുബലി തർപ്പണത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. കൊറ്റിവട്ടം ശ്രീഹരി നമ്പൂതിരി കാർമികത്വം വഹിച്ചു.
പ്രസിഡന്റ് പി.പി. ബാലകൃഷ്ണൻ, സെക്രട്ടറി എം. അജയ കുമാർ, അനിൽ കാരാട്ട്, എം.കെ. ശശി, കെ.പി. സുബ്രഹ്മണ്യൻ, പി. ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകി. എസ്എൻഡിപി യോഗം തോട്ടുമുക്കം ശാഖയിൽ നടന്ന ബലിതർപ്പണച്ചടങ്ങിന് ഇലഞ്ഞിക്കൽ ദേവീക്ഷേത്രം ശാന്തി ബിബിൻ മോഹൻ മുഖ്യ കാർമികത്വം വഹിച്ചു.