മിന്നൽ ചുഴലി: നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി
1438475
Tuesday, July 23, 2024 7:40 AM IST
നാദാപുരം: നാദാപുരം മേഖലയിലെ മൂന്നു പഞ്ചായത്തുകളിൽ ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരി മേഖലയിലെ നാശനഷ്ടങ്ങൾ കണക്കാക്കി ധനസഹായം നൽകുന്നതിനായി റവന്യു, പഞ്ചായത്ത്, കൃഷി വകുപ്പുകളുടെ നേതൃത്വത്തിൽ നഷ്ടം സംഭവിച്ച ഉടമകളിൽ നിന്നും അപേക്ഷ സ്വീകരിച്ചു.
നാശനഷ്ടങ്ങൾ സംഭവിച്ച 39 കുടുംബങ്ങൾ അധികൃതർക്ക് അപേക്ഷ നൽകി. വീട്, കൃഷി, കെട്ടിടം, വാഹനങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രഥമിക വിലയിരുത്തൽ. പരാതികളിൽ പരിശോധന നടത്തി നഷ്ടം കണക്കാക്കി റിപ്പോർട്ട് ഉന്നതാധികാരികൾക്കു കൈമാറും. കുറുവന്തേരി യുപി സ്കൂളിൽ നടന്ന സിറ്റിംഗിന് പഞ്ചായത്ത് സെക്രട്ടറി നിഷ, വില്ലേജ് ഓഫീസർ സിയാദ്, കൃഷി ഓഫീസർ ഭാഗ്യലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ കെ.ടി.കെ. ഷൈനി, വി. മൂസ എന്നിവർ നേതൃത്വം നൽകി.