ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ബഹിരാകാശ യാത്ര നടത്തി വിദ്യാര്‍ഥികള്‍
1437501
Saturday, July 20, 2024 4:56 AM IST
മുക്കം: ചാന്ദ്രദിനത്തിന്റെ ഭാഗമായി നീലേശ്വരം ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ ബഹിരാകാശ യാത്ര നടത്തി. ഓഗ്മെന്റഡ് റിയാലിറ്റി എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
ബഹിരാകാശത്തുകൂടിയുള്ള യാത്ര, ബഹിരാകാശ യാത്രികരുമായി നേരിട്ട് സംവദിക്കല്‍ തുടങ്ങിയ വ്യത്യസ്ത അനുഭവങ്ങളാണ് കുട്ടികള്‍ക്ക് സാധ്യമായത്.
പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് എം. കെ. യാസിര്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപിക കെ. വി. ഉഷ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഹസീല, സീനിയര്‍ അസിസ്റ്റന്റ് ടി.നാസര്‍ എന്നിവര്‍ സംസാരിച്ചു.