റബർ പുകപ്പുരയ്ക്ക് തീപിടിച്ചു
1437038
Thursday, July 18, 2024 7:10 AM IST
മുക്കം: ഉണക്കാനിട്ടിരുന്ന റബർ ചിരട്ടപ്പാലിന് തീപിടിച്ചു വൻ നഷ്ടം. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.
മുക്കം മുസ്ലിം ഓർഫജിനേജിന്റെ ഉടമസ്ഥതയിലുള്ള എംഎഎംഒ കോളജിന് സമീപത്തെ നെല്ലിക്കുന്നിലുള്ള കെട്ടിടത്തിൽ കാരമൂല സ്വദേശി കളരിക്കണ്ടി സുന്ദരൻ എന്നയാൾ നടത്തുന്ന റബർ പുകപ്പുരക്കാണ് തീ പിടിച്ചത്. സ്ഥാപനത്തിലെ ജീവനക്കാർ ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു. ഉടൻ മുക്കം അഗ്നിരക്ഷാ നിലയിൽ വിവരമറിക്കുകയും മുക്കത്തുനിന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണക്കുകയുമായിരുന്നു. പുകപ്പുരയിലെ ചിരട്ടപ്പാൽ ഉണക്കുന്നതിനായി തീയിട്ടതിൽ നിന്നുമാണ് തീ പടർന്നു പിടിച്ചത്. നാല് ക്വിന്റലോളം റബർ കത്തിനശിച്ചു.