കോ​ഴി​യി​റ​ച്ചി ക​ട​ക​ൾ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം
Saturday, June 29, 2024 5:26 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ കോ​ഴി​യി​റ​ച്ചി വി​ൽ​പ​ന ന​ട​ത്തു​ന്ന ചെ​റു​കി​ട ക​ട​ക​ളി​ൽ നി​ന്നും വേ​സ്റ്റ് നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വ്യാ​പാ​രി​ക​ൾ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​ത്ത ന​ട​പ​ടി​ക്കെ​തി​രേ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വേ​സ്റ്റ് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​മാ​യി നി​ല​വി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ഇ​ത് പ്ര​കാ​രം അ​താ​ത് ദി​വ​സ​ത്തെ വേ​സ്റ്റ് ക​ട​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ക​യും ശീ​തീ​ക​ര​ണ സം​വി​ധാ​ന​മു​ള്ള വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

എ​ന്നാ​ൽ വ്യ​വ​സ്ഥ പ്ര​കാ​രം ഏ​ജ​ൻ​സി കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ഏ​ജ​ൻ​സി സ​മ​യ​ബ​ന്ധി​ത​മാ​യി വേ​സ്റ്റ് ശേ​ഖ​രി​ക്കാ​ത്ത​തി​നാ​ൽ വ്യാ​പാ​രി​ക​ൾ ക​ട​ക​ളി​ൽ ശീ​തി​ക​ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ച വി​ഷ​യ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം.

വ്യാ​പാ​ര മേ​ഖ​ല പാ​ടെ ത​ക​ർ​ന്നു നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ൽ വ്യാ​പാ​രി​ക​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് പി​ന്തി​രി​യ​ണ​മെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​ത്ത ന​ട​പ​ടി അ​നീ​തി​യാ​ണെ​ന്നും ഇ​തി​നെ​തി​രേ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.