ആ​യു​ഷ്- ഹോ​മി​യോ​പ്പ​തി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് പു​തി​യ കെ​ട്ടി​ടം
Saturday, June 29, 2024 5:26 AM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ആ​യു​ഷ് -ഹോ​മി​യോ​പ്പ​തി പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​നോ​യ് വി​ശ്വം എം​പി നി​ർ​വ​ഹി​ച്ചു. എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് വ​ഴി 58 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വാ​ർ​ഡ് അം​ഗം പി. ​ര​ജി​ലേ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. ജ​ഗ​ദീ​ശ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി. ഗ​വാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​എം. യ​ശോ​ദ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ അ​ശോ​ക​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡെ​ന്നി​സ് തോ​മ​സ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​പി. ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.