ചക്കിട്ടപാറ ഇടവകയിൽ സെന്റ് തോമസ് ഡേ ആഘോഷിച്ചു
1572709
Friday, July 4, 2025 5:14 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവകയിൽ സെന്റ് തോമസ് ഡേ ആഘോഷിച്ചു. സൺഡെ സ്കൂൾ, മിഷൻ ലീഗ് വാർഷിക ആഘോഷ ചടങ്ങ് വികാരി ഫാ. പ്രിയേഷ് തേവടിയിൽ ഉദ്ഘാടനം ചെയ്തു.
സൺഡേ സ്കൂൾ പിടിഎ പ്രസിഡന്റ് ബിജു എഴുത്താണിക്കുന്നേൽ അധ്യക്ഷത വഹിച്ചു. മത ബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ പ്രധാനാധ്യാപകൻ ഷിബു മാത്യുവിനെ ഫാ. പ്രിയേഷ് തേവടിയിൽ ഉപഹാരം നൽകി ആദരിച്ചു. ഇടവകയിൽ വിവിധ കാര്യങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്കും മുതിർന്നവർക്കും പാരിതോഷികങ്ങളും നൽകി. സ്റ്റാഫ് സെക്രട്ടറി ഷാജി സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രധാനാധ്യാപകൻ ഷിബു എടാട്ട്, ജോയൽ കൊക്കപ്പുഴ, നോയൽ ചുണ്ടയിൽ, അലൻ തടത്തിൽ എന്നിവർ പ്രസംഗിച്ചു. മേധ ഷൈജൻ കൊട്ടാരം കുന്നേൽ മിഷൻ ലീഗ് റിപ്പോർട്ട് അവതരിപ്പിച്ചു. ആഘോഷത്തിനു മുന്നോടിയായി മിഷൻ ലീഗ് ശാഖാ പ്രസിഡന്റ് ആൻ ജോൺ പുലിക്കോട്ടിൽ പതാക ഉയർത്തി. കുട്ടികൾ റാലിയും നടത്തി.