ഞാറ്റുവേല ചന്ത ആരംഭിച്ചു
1572708
Friday, July 4, 2025 5:14 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു. പ്രസിഡന്റ് കെ. സുനിൽ കർഷകൻ കാപ്പുകാട്ടിൽ ബേബിക്ക് തെങ്ങിൻ തൈ നൽകി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശശി, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, പഞ്ചായത്തംഗങ്ങളായ വിനീത മനോജ്, ആലീസ് പുതിയേടത്ത്, കൃഷി ഓഫീസർ രേശ്മ സജിത്ത്,
ചക്കിട്ടപാറ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ്, ബേബി കാപ്പുകാട്ടിൽ, പി.പി. വിശ്വൻ, ബോബി ഓസ്റ്റിൻ, എ.ജി. ഭാസ്ക്കരൻ, കെ.സി. രവീന്ദ്രൻ, സിഡിഎസ് ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.