തെയ്യത്തും കടവ് മാതൃക അങ്കണവാടിയിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു
1572710
Friday, July 4, 2025 5:14 AM IST
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവ് മാതൃക അങ്കണവാടിയിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു.
ആറു മാസം മുതൽ ആറ് വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ വർക്കറുടെയും ഹെൽപറുടെയും സംരക്ഷണത്തിൽ സൗജന്യമായി പരിചരിക്കലാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
പുതുതായി ആരംഭിച്ച ക്രഷിന്റെ ഉദ്ഘാടനം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. തൊഴിലിനും മറ്റുമായി പോകുന്ന മാതാപിതാക്കൾക്ക് ഇത് ഏറെ പ്രയോജനകരമായിരിക്കുമെന്ന് ദിവ്യ ഷിബു പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ജില്ലാ വനിത ശിശു വികസന ഓഫീസർ സബീന ബീഗം എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. നദീറ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആയിശ ചേലപ്പുറത്ത്, മറിയം കുട്ടി ഹസൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് വി. ഷംലൂലത്ത്, പഞ്ചായത്തംഗങ്ങളായ ടി.കെ. അബൂബക്കർ, എം.ടി. റിയാസ്, ഫാത്തിമാനാസർ എന്നിവർ പ്രസംഗിച്ചു.