വാണിമേലിലും കുറുവന്തേരിയിലും നായയുടെ പരാക്രമം; അഞ്ചുപേർക്ക് കടിയേറ്റു
1572701
Friday, July 4, 2025 5:00 AM IST
നാദാപുരം: വാണിമേലിലും ,കുറുവന്തേരിയിലും തെരുവുനായയുടെ പരാക്രമത്തില്‍ അഞ്ചുപേർക്ക് കടിയേറ്റു. വാണിമേലിൽ രണ്ടര വയസുകാരൻ, ക്രസന്റ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഉൾപ്പെടെ നാല് പേരെയും കുറുവന്തേരിയിൽ ഒരാളെയുമാണ് തെരുവ് പട്ടി കടിച്ച് പരിക്കേൽപ്പിച്ചത്. ഭൂമിവാതുക്കൽ മുളിവയൽ റോഡിലാണ് സംഭവം. രാവിലയും ഉച്ചയ്ക്കും വ്യത്യസ്ത സമയങ്ങളിലാണ് പരാക്രമം.
മാതാവിനൊപ്പം റോഡിലെത്തിയപ്പോഴാണ് രണ്ടര വയസുകാരനെ നായ അക്രമിച്ചത്. വയറിനാണ് കടിയേറ്റത്. ഇതിന് പിന്നാലെ വീടിന്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് 40 കാരനെ പിന്നിൽ നിന്നെത്തി കടിച്ചത്.
ഓടി പോയ നായയെ നാട്ടുകാർ തല്ലി കൊന്നു. ചെക്യാട് കുറുവന്തേരിയിൽ 65 കാരനെയാണ് കുറുവന്തേരി യുപി സ്കൂൾ പരിസരത്ത് റോഡിൽ നായ കടിച്ചത്. രണ്ട് ദിവസം മുമ്പ് വാണിമേലിൽ നായ പിന്നാലെ ഓടി പേടിച്ചോടിയ കുട്ടിയെ പിന്തുടർന്ന് നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.