ദേശീയപാതയിലെ ഗതാഗതകുരുക്ക്: യാത്രക്കാര്‍ തമ്മിലുള്ള കശപിശ പതിവാകുന്നു
1572713
Friday, July 4, 2025 5:14 AM IST
പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയെ തുടര്‍ന്നുള്ള ഗതാഗതക്കുരുക്കില്‍പെട്ട വാഹന യാത്രക്കാര്‍ തമ്മിലുള്ള കശപിശ യാത്രക്കാര്‍ക്ക് കൂടുതല്‍ ദുരിതം തീര്‍ക്കുന്നു. മഴ കനത്തത്തോടെ രൂപപ്പെട്ട കുഴിയില്‍ വീണ് സമീപത്തുകൂടെ പോകുന്ന യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്നതാണ് മിക്ക പ്രശ്നങ്ങള്‍ക്കും കാരണം.
ഇന്നലെ രാവിലെ എട്ടുമണിയോടെ നന്തി ടൗണിന് സമീപം കാര്‍ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാവിലെ വടകരയിലേക്കും തലശേരിയിലേക്കും പോകുന്ന രണ്ട് ബസ് ജീവനക്കാരുടെ തര്‍ക്കത്തില്‍പ്പെട്ട യാത്രക്കാരെ പയ്യോളി സ്റ്റാന്‍ഡില്‍ ഇറക്കി വിട്ടാണ് ജീവനക്കാര്‍ വാശി തീര്‍ത്തത്. യാത്രക്കാരുമായി ബസ് പോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ അനുസരിക്കാന്‍ തയാറായില്ല.
സമയക്രമത്തെ ചൊല്ലി പല ബസുകളും ട്രിപ്പ് ക്യാന്‍സല്‍ ചെയ്യുന്ന അവസരത്തിലാണ് ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ബസുകള്‍ വഴിയില്‍ യാത്രക്കാരെ ഇറക്കിവിട്ട് ട്രിപ്പ് അവസാനിപ്പിക്കുന്നത്. റോഡിലെ വലിയ കുഴികള്‍ രൂപപ്പെടുന്നത് ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്രയ്ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ രാവിലെ തിക്കോടി മുതല്‍ മുതല്‍ പയ്യോളി വരെയുള്ള ഭാഗത്ത് കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.