കനത്ത മഴയിൽ മണ്ണിടിഞ്ഞു; വീട് അപകടവാസ്ഥയിൽ
1430197
Wednesday, June 19, 2024 7:02 AM IST
വേളം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മണ്ണ് ഇടിഞ്ഞു വീണ് വീടുകൾ അപകടവാസ്ഥയിൽ. പള്ളിയത്ത് മുതുകുന്നിൽ പുളിയർകണ്ടി ദേവിയുടെ വീടിന്റെ പിറകുവശത്തെ മണ്ണാണ് മഴയിൽ ഇടിഞ്ഞത്. ഇനിയും മണ്ണിടിഞ്ഞാൽ വീടും കിണറുൾപ്പെടെ തകർന്നു വീഴും.
തൊട്ടുതാഴെയുള്ള വീടുകൾക്കും മണ്ണിടിച്ചിൽ വൻ ഭീഷണിയാണ്. വേളം പഞ്ചായത്തംഗങ്ങളായ ബീന കോട്ടേമ്മൽ, സുമ മലയിൽ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.